കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടിനസറുദ്ദീന്‍റെ കോർപ്പറേഷൻ അടച്ചുപൂട്ടിയ കട തുറന്നുകൊടുത്തു. 62655 രൂപ പിഴ അടക്കുകയും, ലൈസൻസ് പുതുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കട തുറന്നുകൊടുത്തത്.

കഴിഞ്ഞ 28 വർഷമായി കടയ്ക്ക് ലൈസൻസ് ഇല്ലാതെയായിരുന്നു പ്രവർത്തിച്ചത്. കോഴിക്കോട് മിഠായി തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്സ് എന്ന കടയാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നത്. ലൈസൻസ് പുതുക്കാത്തതിനെത്തുടർന്ന് നഗരസഭാ അധികൃതര്‍ കഴിഞ്ഞ ദിവസമാണ്  കടയില്‍ പരിശോധന നടത്തി അടച്ചുപൂട്ടിയത്. 

അതേസമയം പരിശോധനയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ലൈസൻസിന്‍റെ പേരിൽ പരിശോധന പാടില്ലെന്ന് 1990-ലെ  മുൻസിഫ് കോടതിയുടെ ഇൻജക്ഷനുണ്ടെന്നായിരുന്നു നസറുദ്ദീന്‍റെ വാദം. 

പരിശോധനയ്കക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു.  വ്യാപാരികൾ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്നും വെല്ലുവിളിച്ചു. എന്നാല്‍ തുടര്‍ന്ന് പിഴയടച്ച് ലൈസന്‍സ് എടുത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു.