ഇടുക്കി: ആനവിലാസത്ത് കനത്ത മഴയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ഇന്നലെ ഇടുക്കിയിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീർത്തിമുദ്ര പുരസ്കാരം നേടിയ കർഷകൻ സിബി കല്ലിങ്കൽ മരം വീണ് മരിച്ചിരുന്നു. 

കനത്ത മഴയിൽ കേരളത്തിൽ അങ്ങിങ്ങായി കടലിൽ മുങ്ങി മരിച്ചതടക്കം നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു.