Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ, കൊച്ചിയിൽ കരിങ്കൊടിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധം

കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു കളക്ടർ ലക്ഷ ദ്വീപിൽ നടക്കുന്ന നടപടികളെ ന്യായീകരിച്ചും പ്രതിഷേക്കാരെ തള്ളിയും വിശദീകരണം നൽകിയത്.

lakshadweep collector press meet in kochi response about new controversy
Author
Kochi, First Published May 27, 2021, 4:43 PM IST

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം. കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു നടപടികളെ ന്യായീകരിച്ചും പ്രതിഷേധക്കാരെ തള്ളിയും കളക്ടർ വിശദീകരണം നൽകിയത്. 73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും  പുതിയ നടപടിക്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും കളക്ടർ പറഞ്ഞു. 

നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ ആരോപിച്ചു. ദ്വീപിൽ നിയമ വിരുദ്ധമായ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കൊച്ചിയിൽ കളക്ടർക്കെതിരെ  പ്രസ് ക്ലബ്ബിന് മുന്നിൽ സിപിഐ, ഡിവൈഎഫ് ഐ പ്രവർത്തകരും ലക്ഷദ്വീപ് നിവാസികൾ ആയ എൻവൈസി പ്രവർത്തകരും പ്രതിഷേധിക്കുകയാണ്. ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ തടയാൻ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. 

73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടർ വിശദീകരിച്ചു. ദ്വീപിലെ ഇൻറർനെറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നു. തദ്ദേശീയർക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തിൽ ടൂറിസം രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കുകയാണ്. കാർഷിക രംഗത്തും പദ്ധതികൾ വരുന്നു. കേര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ  പദ്ധതികൾ നടപ്പിലാക്കും. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളിൽ ഓക്സിജൻ പ്ളാൻറുകൾ സ്ഥാപിച്ചു. സ്ത്രീകളുടെ സ്വയംപര്യാപ്തതക്കായി സ്വാശ്രയ സംഘങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും കളക്ടർ വിശദീകരിച്ചു. 

നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ ആരോപിച്ചു. ദ്വീപിൽ നിയമ വിരുദ്ധമായ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത്യാസന്ന രോഗികളെ കൊച്ചിയിൽ എത്തിക്കാൻ എല്ലാ സംവിധാനുമുണ്ട്. അനധികൃത കൈയേറ്റക്കാരെ മാത്രമാണ് ഒഴിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇത് നയപരമായ തീരുമാനമാണ്. ചിക്കനും ബീഫും വിപണിയിൽ കിട്ടാനുള്ള  ബുദ്ധിമുട്ടും കാരണമായി. മീനും മുട്ടയുമാണ് കുട്ടികൾക്ക് നല്ലത്. കവരത്തിയിലാണ് ആദ്യമായി പ്രതിഷേധം ഉണ്ടായത്.സമരക്കാർക്കെതിരെ നടപടി എടുത്തു. 

ടൂറിസം സീസണിലെ തിരക്ക് അടിസ്ഥാനമാക്കി താൽക്കാലിക്കാരെ എടുക്കാറുണ്ട്. ഇവരെ ഓഫ് സീസണിൽ പിരിച്ചുവിടും. ഇത് എല്ലാ വർഷവും നടക്കുന്നതാണെന്നായിരുന്നു  പിരിച്ചുവിടൽ നടപടികളോടുള്ള കളക്ടറുടെ പ്രതികരണം. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നും ഗുണ്ടാ നിയമം നടപ്പാക്കിയതിനെ ന്യായീകരിച്ച് കളക്ടർ പറഞ്ഞു. 

ബീച്ച് കൈയേറി നിർമിച്ച അനധികൃത ഷെഡുകളാണ് പൊളിച്ച് നീക്കിയത്‌. ബോട്ടുകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഷെഡുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തതെന്ന് കളക്ടർ പറഞ്ഞു. അത്യാസന്ന രോഗികളുടെ ചികിത്സ.രേഖകൾ തയ്യാറാക്കുന്നതിന്റെ  ഉത്തരവാദിത്വം ബന്ധപ്പെട്ട ഡോക്ടർക്ക് തന്നെയാണ്. ഡോക്ടർ തന്നെയാണ് രോഗിക്ക് എയർ ആംബുലൻസിന് വേണ്ടി അതോറിറ്റിയെ ബന്ധപ്പെടുക. രോഗിയുടെ ബന്ധുക്കൾക്ക് ഇത്  ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും കളക്ടർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios