Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭയിൽ പ്രതിഷേധ പ്രമേയം തിങ്കളാഴ്ച

കാര്യോപദേശ സമിതിയാണ് തീരുമാനം എടുത്തത്. പതിനാല് വരെ നിശ്ചയിച്ചിരുന്ന സഭാ സമ്മേളനം പത്ത് വരെയായി ചുരുക്കാനും തീരുമാനം ആയി.

Lakshadweep resolution on monday niyamasabha
Author
Trivandrum, First Published May 28, 2021, 12:13 PM IST

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

നന്ദിപ്രമേയ ചര്‍ച്ച തിങ്കളാഴ്ചയാണ് തുടങ്ങുക. ലക്ഷദ്വീപ് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് തിങ്കളാഴ്ച തന്നെ പ്രമേയ അവതരണത്തിനും തീരുമാനം എടുക്കുകയായിരുന്നു. ഈ മാസം 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികൾ പത്ത് വരെയാക്കി ചുരുക്കാനും കാര്യോപദേശ സമിതി യോഗത്തിൽ ധാരണയായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios