Asianet News MalayalamAsianet News Malayalam

പിവി അൻവറിനെതിരായ ഭൂമി തട്ടിപ്പ് പരാതി: തഹസിൽദാറിന്‍റെ റിപ്പോർട്ട് ഒരു മാസത്തിനകം

എടത്തലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പിവി അൻവർ എംഎൽഎ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി എന്ന പരാതിയിൽ തഹസിൽദാർ സബ് കളക്ടർക്ക് ഒരു മാസത്തിനകം റിപ്പോർട്ട് കൈമാറും. 

land fraud Allegation against pv anvar mla tahasildar will submit report
Author
Kerala, First Published Aug 17, 2019, 5:58 PM IST

ആലുവ: എടത്തലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പിവി അൻവർ എംഎൽഎ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തി എന്ന പരാതിയിൽ തഹസിൽദാർ സബ് കളക്ടർക്ക് ഒരു മാസത്തിനകം റിപ്പോർട്ട് കൈമാറും. 

ഇരു കക്ഷികൾക്കും കൂടുതൽ തെളിവുകൾ ഹാജരാക്കാനായി പത്ത് ദിവസം കൂടി അനുവദിച്ചു. തുടർന്ന് നിയമോപദേശം കൂടി തേടിയ ശേഷമാകും തഹസിൽദാർ റിപ്പോർട്ട് സമർപ്പിക്കുക. 

അതേസമയം ഭൂമി പോക്കുവരവിന് നൽകിയ അപേക്ഷയുടെ പകർപ്പ് പിവി അൻവർ ഇന്നും ഹാജരാക്കിയില്ല.  കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള 11.46 ഏക്കർ ഭൂമി 99 വർഷത്തേക്ക് പിവി അൻവർ എംഎൽഎ മാനേജിംഗ് ഡയറക്ടർ ആയ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ് പാട്ടത്തിനെടുത്തിരുന്നു. എന്നാൽ പാട്ടക്കരാറിന്റെ മറവിൽ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാൻ പിവി അൻവർ എംഎൽഎ ശ്രമിച്ചു എന്നാണ് പരാതി.

Follow Us:
Download App:
  • android
  • ios