Asianet News MalayalamAsianet News Malayalam

ലാന്റ് ജിഹാദടക്കം കേരളത്തിൽ സജീവം, ബിഷപ്പിന് പിന്തുണ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വത്സൻ തില്ലങ്കേരി

സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും പ്രമുഖ ആർഎസ്എസ് നേതാവ് കൂടിയായ വത്സൻ തില്ലങ്കേരി പറഞ്ഞു

Land jihad and many other issues live in Kerala accuses RSS leader Valsan Thillankeri announces VHP support for Pala bishop
Author
Kottayam, First Published Sep 17, 2021, 2:19 PM IST

കോട്ടയം: പാല ബിഷപ്പിന് ഹിന്ദു ഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് സന്ദർശിച്ചാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റായ വത്സൻ തില്ലങ്കേരി പിന്തുണ പ്രഖ്യാപിച്ചത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും ലാന്റ് ജിഹാദ് അടക്കം മറ്റ് ജിഹാദുകളും കേരളത്തിൽ സജീവമാണെന്നും 

സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും പ്രമുഖ ആർഎസ്എസ് നേതാവ് കൂടിയായ വത്സൻ തില്ലങ്കേരി പറഞ്ഞു. താലിബാനിസം നാട്ടിൽ വരതിരിക്കാൻ എല്ലാ വിഭാഗങ്ങളും മുൻകരുതൽ എടുക്കണം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അനുനയ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ചർച്ച ചെയ്യുന്നത് കൊണ്ട് മാത്രം പ്രശ്നം തീരില്ല. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios