കൊച്ചി: എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില - അരൂർ റൂട്ടിൽ വൻ ഗതാഗത കുരുക്ക്. ഇവിടെ മണിക്കൂറുകളായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ ശോച്യാവസ്ഥയിലായ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. 
വൈറ്റില -അരൂര്‍ റൂട്ടിലെ കുണ്ടന്നൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവും നടക്കുന്നതിനാല്‍   രണ്ടുമണിക്കൂറിലധികം നേരമായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 

അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.