Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം അതിശക്തം: സംസ്ഥാനത്ത് വാക്സീൻ ക്ഷാമം, വാക്സിനേഷൻ ക്യാംപുകൾ മുടങ്ങാൻ സാധ്യത

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു.

law covid vaccine stock in kerala
Author
Thiruvananthapuram, First Published Apr 10, 2021, 2:55 PM IST

തിരുവനന്തപുരം: കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. 

മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷൻ ക്യാംപുകൾ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകൾ മുടങ്ങിയേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു .

Follow Us:
Download App:
  • android
  • ios