Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്കരിക്കും

 സംഭവം ഭയരഹിതമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും പ്രശനത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ്  ജഡ്ജിമാരുടെ സംഘടനയായ ജുഡീഷ്യൽ ഓഫീസേഴ്സ് അസോസയിഷൻ രംഗത്ത് വന്നത്.

lawyers in trivandrum to boycott court
Author
Vanchiyoor, First Published Nov 28, 2019, 9:54 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മൂന്നാം നമ്പര്‍ കോടതി മജിസ്ട്രറ്റ് ദീപ മോഹനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും. ദീപ മോഹനെ ബഹിഷ്കരിച്ച  12 അഭിഭാഷകര്‍ക്കെതിരെയാണ് വ‌ഞ്ചിയൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രാകരം കേസ് എടുത്തത്. അസോസിയേഷന്‍ പ്രസിഡന്റ് കെപി ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ രാമകൃഷ്ൻ ഉൾപ്പെടെ കണ്ടാലറിയുന്ന 12 പേർ‍ക്കെതിരെയാണ് കേസ്. മജിസ്ടേറ്റ് ദീപ മോഹൻ നൽകിയ പരാതിയിലാണ് നടപടി.

മജിസ്ട്രറ്റിനെ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജിമാരുടെ സംഘടന നൽകിയ കത്തിനെ തുടർന്ന് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.  സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികളെ അടക്കം പ്രതിയാക്കിയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.  

തിരുവനന്തപുരം ജില്ലാ കോടതി സമുച്ഛയത്തിൽ ഇന്നലെയായിരുന്നു അസാധാരണമായ സംഭവം. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ.എസ്ആർടിസി ഡ്രൈവറുടെ ജാമ്യം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ദീപ മോഹനനൻ റദ്ദ് ചെയ്തു. ഇതേ തുടർന്നാണ് ബാർ അസോസിയേഷൻ ഭാരവഹികൾ അടക്കം മജിസ്ട്രേറ്റിന്‍റെ ചേംബറിൽ കയറി ബഹളം വെച്ചത്. സംഭവം ഭയരഹിതമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും പ്രശനത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ്  ജഡ്ജിമാരുടെ സംഘടനയായ ജുഡീഷ്യൽ ഓഫീസേഴ്സ് അസോസയിഷൻ രംഗത്ത് വന്നത്.

മജിസ്ടേറ്റിനെ അന്യായമായി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവം ജുഡീഷ്യറിയുടെ മനോവീര്യം തകർക്കുന്നതാണെന്നും പ്രശനത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ജഡ്ജിമാർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്ത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സ്വമേധയാ കേസ് എടുക്കാനുള്ള നടപടികൾ തുടങ്ങിയത്. തുടർ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍റെ ഓഫീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios