തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തം സംബന്ധിച്ച് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നയതന്ത്ര രേഖകൾ കത്തിയെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 

മാധ്യമങ്ങൾ അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ  നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 

updating...