എറണാകുളം: പെരുമ്പാവൂർ നഗരസഭയിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. ഇടത്  ചെയർപേഴ്സണായ സതി ജയകൃഷ്ണനെതിരെ   യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. 27 അംഗ ഭരണ സമിതിയിൽ 13 അംഗങ്ങളുള്ള ഇടതുമുന്നണി യുഡിഎഫ് വിമതനായ കെ.എം അലിയുടെ  പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണച്ചു.ആകെ 14 വോട്ട് നേടിയാണ് യുഡിഎഫ് നഗരസഭ ഭരണം സ്വന്തമാക്കിയത്.