പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
തൃശ്ശൂർ: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. വേളൂക്കര പഞ്ചായത്തിലാണ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്. എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇടതുമുന്നണിക്ക് പഞ്ചായത്തിൽ എട്ടും യുഡിഎഫിന് ഏഴും ബിജെപിക്കും രണ്ടും അംഗങ്ങളാണുള്ളത്. കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രമേയം പാസായത്. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
