പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു.  സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

കോഴിക്കോട്: വടകര എടച്ചേരിയിൽ യു ഡി എഫ് എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. നാലു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസ് മണ്ഡലം സെക്രട്ടറി പൊയിലിൽ അനീഷ് കുമാർ(48,)പുതുയോട്ടിൽ ബഷീർ (45) ,കൊളക്കാട്ട് സമീർ (42),
കമ്മോളി അബൂബക്കർ(42) എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എടച്ചേരി 12,13, വാർഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ ഇലക്ട്രിസിറ്റി ജീവനക്കാർ അഴിച്ച് കൊണ്ടു പോയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ തലായിയിൽ നിന്ന് എടച്ചേരിയിലേക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി.പി.എം പ്രവർത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങൾ നേർക്കുനേർ എത്തിയതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.