പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചതിന് പിന്നാലെ പാലായില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പാലായിലെ കെഎം മാണിയുടെ വസതിക്ക് മുന്നിലേക്ക് ആഹ്ളാദപ്രകടനമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

മാണിയുടെ വീടിന് മുന്നിലേക്ക് റോഡ് ഷോയായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയത് മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പിന്നീട് പൊലീസും നേതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കേരള കോണ്‍ഗ്രസ് തോല്‍പിക്കാന്‍ കോണ്‍ഗ്രസും, ജോസഫ് വിഭാഗവും ചേര്‍ന്ന് വോട്ടു മറിച്ചെന്ന ആരോപിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്.