Asianet News MalayalamAsianet News Malayalam

റാന്നി പഞ്ചായത്തിൽ ബിജെപിയുടെ പിന്തുണയോടെ ഇടത് സ്ഥാനാർത്ഥി ജയിച്ചു; എൽഎഡിഎഫ് ഭരണത്തിലേക്ക്

എല്‍ഡിഎഫ് നിറുത്തിയ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി.  

ldf wins ranny panchayath with bjp members support
Author
Pathanamthitta, First Published Dec 30, 2020, 12:16 PM IST

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി.  

റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയിച്ചെങ്കിലും രാജി പ്രഖ്യാപിക്കുന്ന തരത്തിലേക്ക് സിപിഎം നീങ്ങിയിട്ടില്ല.

Follow Us:
Download App:
  • android
  • ios