രാഹുലിന്റെ വാദങ്ങളും കേൾക്കണം എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ചെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേൾക്കണം എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ നിർദേശിക്കുന്നു. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരട്ടെ എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നടപടിയിൽ അന്തിമ ചർച്ചയും തീരുമാനവും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. രാജിക്ക് കടുപ്പിച്ച നേതാക്കളും അയയു‌ന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Rahul Mamkootathil