തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്നും ഇ-മെയിൽ ചോർത്തിയ കേസ് എഴുതി തള്ളണമെന്ന സർക്കാരിൻറെ അപേക്ഷ കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് സ‍ർക്കാരിൻറെ അപേക്ഷ സ്വീകരിച്ച് കേസ് അവസാനിപ്പിച്ചത്.

പൊലീസ് ആസ്ഥാനത്തെ ഹൈ- ടെക് സെല്ലിൽ നിന്നും ഇന്‍റലിജൻസ് വിവരങ്ങള്‍ ചോർത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതിനാണ് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കേസെടുത്തത്. ഹൈ ടെക് സെല്ലിലെ എസ്ഐ ഉള്‍പ്പെടെ നാലുപേർക്കെതിരെയായിരുന്നു കേസ്. 

ഏറെ വിവാദമുയർത്തിയ കേസിൽ പ്രോസിക്യൂഷന് സർക്കാരിന് അനുമതി നൽകിയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് എടുത്ത കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്.