Asianet News MalayalamAsianet News Malayalam

ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമ നടപടിയെന്ന് ഹരിശങ്കർ ഐപിഎസ്

ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കർ ഐപിഎസ് 

legal action on fake news spreading related to my health condition and sabarimala women entry says harisankar ips apn
Author
First Published Nov 10, 2023, 11:19 PM IST | Last Updated Nov 10, 2023, 11:27 PM IST

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ഹരിശങ്കർ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥൻ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യൽ മീഡിയയിൽ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കർ ഐപിഎസ് വ്യക്തമാക്കി. ഫെയ്സ് ബുക്കിലും യുടൂബിലും തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടിയുണ്ടാകും. വൈകിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുണ്ടാകുമെന്നും ഹരിശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios