നെടുമങ്ങാട് കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ജീവനക്കാർ. നെടുമങ്ങാട് മുണ്ടേലയിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് പണം വലിച്ചെറിഞ്ഞത്.
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ജീവനക്കാർ. നെടുമങ്ങാട് മുണ്ടേലയിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് പണം വലിച്ചെറിഞ്ഞത്. ഇവർ ഓട്ടോയുടെ മീറ്റർ പരിശോധന നടത്തുന്നതിനിടെ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ കൈക്കൂലിയായി വാങ്ങിച്ച പണം പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ 5000 രൂപ വിജിലൻസ് കണ്ടത്തി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് പണം വലിച്ചെറിഞ്ഞത്. മെട്രോളജി ഓഫീസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 12,000രൂപയും പിടിച്ചെടുത്തു.
