വയനാട്: വയനാട് മൂലങ്കാവിൽ കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെ പിടികൂടിയത്. 

ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ വച്ചാണ് പുള്ളിപ്പുലി രാവിലെ കെണിയിൽ കുടുങ്ങിയത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.   

ഏറെ പണിപ്പെട്ടാണ് വനംവകുപ്പ് പുലിയെ വീണ്ടും പിടികൂടിയത്. ആവശ്യമായ ചികിത്സ നൽകിയ ശേഷം ഉൾക്കാട്ടിൽ സുരക്ഷിതമായി തുറന്നു വിടാനാണ് നിലവിലെ ധാരണ.
 

രാവിലത്തെ റിപ്പോ‍ർട്ട് : വയനാട്ടിൽ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി; മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു ...