Asianet News MalayalamAsianet News Malayalam

ലൈഫിലും സുപ്രീംകോടതി അഭിഭാഷകൻ; സിബിഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹാജരാവുക മുതിർന്ന അഭിഭാഷകൻ

മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെവി വിശ്വനാഥൻ സർക്കാരിനായി ഹാജരാകും. ദില്ലിയിൽ നിന്ന് വീഡിയോ കോൺഫറൻസിം​ഗ് വഴിയാണ് കെവി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക.

life mission case supreme court advocates present for kerala govt in high court petition against CBI probe
Author
Kochi, First Published Oct 1, 2020, 8:31 AM IST

കൊച്ചി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹർജിയിൽ സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീംകോടതി അഭിഭാഷകൻ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെ വി വിശ്വനാഥൻ സർക്കാരിനായി ഹൈക്കോടതിയില്‍ ഹാജരാകും. ദില്ലിയിൽ നിന്ന് വീഡിയോ കോൺഫറൻസിം​ഗ് വഴിയാണ് കെ വി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക.

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺകുമാറാണ് ഹർജി പരിഗണിക്കുന്നത്.  സംസ്ഥാന സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയത്. 

വിദേശ ഏജന്‍സിയായ റെഡ് ക്രസന്‍റും - യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ  ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് FRCA നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സർക്കാർ ഉയർത്തുന്നവാദം. സ്വകാര്യ കമ്പനികളായ റെ‍ഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥർക്കെതിരേയും ഈ ഇടപാടിൽ തെളിവുമില്ല.സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർ‍ജിയിൽ പറയുന്നു. 

വിദേശത്ത് നിന്നും സംഭാവന സ്വീകരിക്കുന്നതിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഈ രീതിയിൽ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനും FRCA നിയമം അനുമതി നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios