തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടും അന്വേഷണം പ്രഖ്യാപിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാർ വലിയ വീഴ്ച വരുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോഴ ഇടപാടിന്‍റെ കാര്യം മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും എല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. 

ലൈഫ് മിഷൻ അഴിമതി അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നതെങ്ങനെ എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു