ലൈഫ് മിഷൻ പദ്ധതി തകർക്കുകയെന്ന ഹീനമായ ലക്ഷ്യത്തോടെയാണ് കൂട്ടമായി രംഗത്തിറങ്ങാൻ ചിലർ ശ്രമിച്ചത്. എന്നാൽ ജനം ഇത് തള്ളിക്കളഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ലൈഫ് മിഷൻ പോലെ വിജയകരമായൊരു പദ്ധതി തച്ചുതകർക്കാനുള്ള ഗൂഡാലോചനയാണ് ദുഷ്ട ശക്തികൾ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹീനമായ ലക്ഷ്യത്തോടെയുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുകൾ കുറച്ച് നാളായി ഇങ്ങനെ ഉറഞ്ഞു തുള്ളിയത് കണ്ടു. എന്നാൽ ജനമനസുകളിൽ ഇത് വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലൈഫ് മിഷൻ പദ്ധതി തകർക്കുകയെന്ന ഹീനമായ ലക്ഷ്യത്തോടെയാണ് കൂട്ടമായി രംഗത്തിറങ്ങാൻ ചിലർ ശ്രമിച്ചത്. എന്നാൽ ജനം ഇത് തള്ളിക്കളഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ണന്തലയിൽ എൻജിഒ യൂണിയന്റെ സഹായത്തോടെ നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് സമുചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനിലൂടെയായിരുന്നു മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുത്തത്.