സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാൻ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. മാത്രമല്ല കരാർ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നൽകിയിയെന്നും മൊഴി നൽകിയിരുന്നു.

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സ്വർണകടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെ വിജിലൻസ് ചോദ്യം ചെയ്തു. ഫ്ലാറ്റ് നിർമ്മാണത്തിൻറെ കരാർ ലഭിച്ച യുണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാനാൻ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. മാത്രമല്ല കരാർ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നൽകിയിയെന്നും മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സന്ദീപിന് ലഭിച്ച കമ്മീഷനിൽ നിന്നും തനിക്കുള്ള വിഹിതം നൽകിയില്ലെന്നാണ് യദുവിൻറെ മൊഴിയെന്നാണ് സൂചന. 

പക്ഷേ കരാ‍ർ ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. വടക്കാ‌‌ഞ്ചേരിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.