തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് റൂമില്‍ കണ്ട കാഴ്ചകള്‍ ചിന്തിപ്പിക്കുന്നത്. സ്റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്ഐയ്ക്ക് യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയത്. ഇവിടെ വച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്‍റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പിയും, ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാന്‍ സാധിച്ചത്.

കമ്പുകള്‍, പോസ്റ്ററുകള്‍, കൊടി തോരണങ്ങള്‍, അലങ്കോലമാക്കിയിട്ടിരിക്കുന്ന ഡെസ്കുകള്‍, ബെഞ്ചുകള്‍ എന്നിവയെല്ലാം ഈ മുറിയിലുണ്ട്. ഇതിനോട് ചേര്‍ന്ന് യൂണിറ്റ് സെക്രട്ടറിയുപയോഗിക്കുന്ന ഒരു ചെറിയ മുറികൂടിയുണ്ട്. ഇവിടെവച്ചാണ് കോളേജിലെ പ്രശ്നങ്ങള്‍ സംസാരിച്ചും അല്ലാതെയും തീര്‍ക്കുന്നത്. ഇടിമുറിയെന്നാണ് ഈ മുറിയുടെ വിളിപ്പേര്. 

"