Malayalam News Live: എകെജി സെന്റർ ബോംബേറ്: പരസ്പരം കുറ്റപ്പെടുത്തി സിപിഎമ്മും കോൺഗ്രസും

Live News Malayalam 1 July 2022

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ അർധരാത്രിയുണ്ടായ ബോംബേറിനെ തുടർന്ന് ശക്തമായ സുരക്ഷാ വലയത്തിലാണ് സംസ്ഥാനം. ഇതടക്കമുള്ള വാർത്തകൾ തത്സമയം അറിയാം

9:27 PM IST

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 01-07-2022 രാത്രി മുതൽ 03-07-2022 രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

2:53 PM IST

എകെജി സെന്‍റർ ആക്രമണം; ഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. Read More

1:43 PM IST

അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയെ ചുമതലപ്പെടുത്തിയത്. Read More

1:42 PM IST

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. Read More

1:12 PM IST

അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി H സലാം  എം എൽ എയുടെ നേതൃത്വത്തിൽ CPM പ്രകടനം

കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന് മുദ്രാവാക്യം.AKG സെന്ററിനുനേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം

12:15 PM IST

ഉദയ്പൂർ കൊല; രണ്ട് പേർ കൂടി അറസ്റ്റിൽ

ഉദയ്പൂർ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

12:06 PM IST

കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്,സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി

" ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല .ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല,എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം  " സിപിഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം (മുൻ കൗൺസിലർ) അഡ്വ. ഒ.എം. ഭരദ്വാജ്

11:44 AM IST

ബിജെപിയുടെ ഫ്‌ളക്‌സ്, കൊടിമരങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം മാറനല്ലൂരിൽ ഇന്നലെ രാത്രിയും പുലർചെയുമായി ബിജെപിയുടെ ഫ്‌ളക്‌സ് കൊടിമരങ്ങൾ നശിപ്പിച്ചു. മാറനല്ലൂർ, കണ്ടല, പൊങ്ങുംമൂട്, തൂങ്ങാമ്പാറ, ചീനിവിള ഭാഗത്താണ് വ്യാപകമായി അക്രമണമുണ്ടായത്. എ കെ ജി സെന്ററിലെ ബോംബേറിൽ പ്രതിഷേധം അറിയിച്ച്  സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലും ഇതിന് ശേഷവുമായാണ് അക്രമം നടന്നതെന്ന് ബിജെപി ആരോപിച്ചു. ഫ്‌ളക്‌സ് കീറുന്ന സിസിടിവി ദൃശ്യവും പുറത്തു വന്നു.

11:44 AM IST

നൂപുർ ശർമ്മയ്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. Read More

11:01 AM IST

മഹാരാഷ്ട്രയില്‍ അടിയന്തര ഇടപെടലിന് വിസമ്മതിച്ച് സുപ്രീംകോടതി

നാളെത്തെ നിയമസഭ സമ്മളനത്തിന് തടസ്സമില്ല.വിമതരെ അയോഗ്യരാക്കണമെന്ന  കേസ് ജൂലൈ 11ന് കേള്‍ക്കും

10:56 AM IST

പേവിഷ ബാധയേറ്റ് മരണത്തിൽ ഡിഎംഒ

പാലക്കാട് പേപ്പട്ടി കടിച്ച് പെൺകുട്ടി മരിച്ചതിന് കടിയേറ്റ മുറിവിൻ്റെ ആഴം കൂടിയത് കാരണമാകാമെന്ന് പാലക്കാട് ഡിഎംഒ റീത്ത കെപി. ഇക്കാര്യം റാപിഡ് റെസ്പോൺസ് ടീം പരിശോധിക്കും. കടിച്ച പട്ടിക്ക്  വാക്സീൻ നൽകിയിട്ടില്ല. പെൺകുട്ടിക്ക് വാക്സീൻ എടുത്തതിൽ അപാകതയില്ല. വാക്സീൻ്റ ഗുണനിലവാരത്തിൽ സംശയമില്ലെന്നും അവർ പറഞ്ഞു.

10:54 AM IST

നുപുർ ശർമ്മ സുപ്രീം കോടതിയിൽ

നബി വിരുദ്ധ പരാമർശത്തിൽ തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി നുപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു

10:45 AM IST

സർക്കാരിന്റെ പരാജയമെന്ന് പിജെ ജോസഫ്

എകെജി സെന്ററിന് നേരെയുള്ള അക്രമം അപലപയനീയമെന്ന് പിജെ ജോസഫ്. യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇതിലുള്ള ദുരൂഹത മാറ്റണം. യുഡിഎഫ് ആണെന്ന് പറഞ്ഞതുകൊണ്ട് യുഡിഎഫ് ആകണമെന്നില്ല. പ്രതികളെ പിടികൂടാൻ ഉള്ള ഉത്തരവാദിത്വം ആഭ്യന്തരം ഭരിക്കുന്ന സിപിഎമ്മിനാണ്. 12 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നത് സർക്കാറിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

10:44 AM IST

9 സൈനികർ മരിച്ചു

ഇംഫാൽ മണ്ണിടിച്ചിലിൽ അതിർത്തി രക്ഷാ സേനയിലെ ഒൻപത് അംഗങ്ങൾ കൊല്ലപ്പെട്ടതായി കരസേന സ്ഥിരീകരിച്ചു.

10:42 AM IST

ശിവസേന വീണ്ടും സുപ്രീംകോടതിയിൽ

ശിവസേന വീണ്ടും സുപ്രീംകോടതിയിൽ. വിമത എംഎൽഎമാരെ അയോഗ്യരാക്കണെമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നാളെ നിയമസഭയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആവശ്യമുണ്ട്.

10:41 AM IST

സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു.

കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് വയനാട് തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. വാഹനം സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.

10:40 AM IST

അപലപിച്ച് യെച്ചൂരി

എ കെ ജി സെന്ററിന് നേരെ നടന്ന ബോംബേറിനെ അപലപിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്നുറപ്പുണ്ട്. പ്രകോപനങ്ങളിൽ വീഴാതെ സമാധാനപരമായി പ്രതിഷേധിക്കും.

10:36 AM IST

എ കെ ജി സെന്‍റര്‍ ആക്രമണം:രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല, ADGP വീജയ് സാക്കറെ

ചില സൂചനകൾ ഉണ്ട് .അക്രമികൾ ഒരാൾ ആണ് എന്നാണ് വിവരം.ബാക്കി കാര്യങ്ങൾ അന്വേഷണത്തിൽ ആണെന്നും പോലീസ്

10:34 AM IST

സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനം കൂട്ടി

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പവന് 960 രൂപയാണ് ഇന്ന് രാവിലെ കൂടിയത്. 38280 രൂപയാണ് ഇന്ന് പവന്‍റെ വില

10:25 AM IST

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ 4 പേർ അറസ്റ്റിൽ

പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയെ കേസിൽ നാല് പേർ അറസ്റ്റിൽ. വിപിൻ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സൻ ) ചെർപ്പുളശ്ശേരി, മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥൻ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read More 

10:23 AM IST

എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് ചെന്നിത്തല

എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

10:02 AM IST

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം  ലോഡ്ജിൽ താമസിക്കുകയായിരുന്നു

9:59 AM IST

കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് മുഖദാറിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്തെ മേശയും കസേരകളും പുറത്ത് വലിച്ചിട്ടു. കൊടിതോരങ്ങണളും നശിപ്പിച്ചു.

9:30 AM IST

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ്‌ സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. പാലക്കാട് കുട്ടനല്ലൂരിൽ കോൺ​ഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺ​ഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് വൈക്കിലശേരിയിൽ കോൺ​ഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തക‍ർത്തിട്ടുണ്ട്. 
 
9:19 AM IST

ആക്രമണം ഇ പിയുടെ തിരക്കഥയെന്ന് കെ സുധാകരൻ

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ പി ജയരാജന്‍റെ തിരക്കഥയെന്ന്  കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. ക്യാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ സുധാകരൻ ചോദിച്ചു.

9:17 AM IST

എകെജി സെന്‍റർ ആക്രമണം; വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് കാനം

എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് കാനം രാജേന്ദ്രൻ. സിപിഎമ്മിനെതിരേയും എൽഡിഎഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 

8:59 AM IST

രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി

മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. Read More

8:43 AM IST

ശ്രദ്ധ തിരിക്കാനുള്ള നടപടിയെന്ന് ബെന്നി ബെഹനാന്‍

രാഹുൽ ഗാന്ധി വരുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് എകെജി സെന്ററിനെതിരായ ബോംബാക്രമണമെന്ന് ബെന്നി ബെഹനാന്‍. സന്ദർശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ സിപിഎം അറിവോടെ ചെയ്ത നീക്കമാണിത്. സംഭത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

8:42 AM IST

പൊലീസ് മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണത്തില്‍ പൊലീസ് മറുപടി പറയണമെന്ന് ഉമ്മന്‍ ചാണ്ടി. പൊലീസ് കാവലിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കാവലിൽ എങ്ങനെ ഇത്തരം അക്രമം നടക്കുമെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി, സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കണമെന്ന് പറഞ്ഞു. Read More

8:03 AM IST

കനത്ത ജാഗ്രതയിൽ കണ്ണൂർ

കനത്ത ജാഗ്രതയിൽ കണ്ണൂർ ജില്ല. 500 പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചു. സി ആർ പി എഫ് സുരക്ഷയ്ക്ക് പുറകെയാണിത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ കൂടെ പശ്ചാത്തലത്തിലാണിത്.

7:27 AM IST

പാചക വാതക വില കുറച്ചു

പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 188 രൂപ കുറഞ്ഞു . പുതിയ വില 2035 രൂപ. എന്നാൽ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

7:20 AM IST

അട്ടപ്പാടിയിൽ 22 കാരനെ അടിച്ച് കൊലപ്പെടുത്തി

അ‌‌ട്ടപ്പാടിയിൽ ‌‌യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ്  തർക്കമുണ്ടായതെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

7:07 AM IST

ആലപ്പുഴയിൽ കനത്ത സുരക്ഷ

ആലപ്പുഴയിൽ പാർട്ടി ഓഫീസുകൾക്ക് വൻ സുരക്ഷ ഏർപ്പെടുത്തി. കോൺഗ്രസ്, സി പിഐ, സി പി എം, ബി ജെ പി ഓഫീസുകൾക്ക് കനത്ത കാവൽ ഏർപ്പെടുത്തി.

6:23 AM IST

ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചു

എ കെ ജി സെന്‍ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചു. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്

6:22 AM IST

ഡിസിസി ഓഫീസിന് നേരെ കല്ലേറ്

കോട്ടയം ഡിസിസി ഓഫീസിലേക്ക്‌ കല്ലേറുണ്ടായി. ചില്ലുകൾ തകർത്തു. ഇന്നലെ അർധ രാത്രിക്കു ശേഷം സി പി എം പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഭവം

6:01 AM IST

പ്രകോപിതരാകരുതെന്ന് കോടിയേരി

ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കോടിയേരി പറഞ്ഞത് മുഴുവൻ വായിക്കാൻ

5:58 AM IST

പ്ലാസ്റ്റിക് നിരോധനം

ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. മിഠായി, ബലൂൺ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങൾക്ക്  5000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കൾ  ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.

5:56 AM IST

ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകർത്തു

ആലപ്പുഴ നഗരത്തിൽ രാതി ഒന്നരയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടായിരുന്നു പ്രകടനം. പ്രകടനം കടന്ന് പോയതിന് പിന്നാലെ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഇന്ദിരാഗാന്ധി പ്രതിമയുടെ കൈതകർത്ത് റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. കെ സുധാകരനെയും വിഡി സതിശനെയും കൈകാര്യം ചെയ്യാനുള്ള കരുത്ത് ഡിവൈഎഫ്ഐക്ക് ഉണ്ടെന്നായിരുന്നു  ജില്ലാ പ്രസിഡൻ്റ് ജയിംസ് സാമുവലിൻ്റെ പ്രസംഗം

9:27 PM IST:

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 01-07-2022 രാത്രി മുതൽ 03-07-2022 രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

2:53 PM IST:

എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്ഐആർ. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. Read More

1:43 PM IST:

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചു. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയെ ചുമതലപ്പെടുത്തിയത്. Read More

1:44 PM IST:

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. Read More

1:12 PM IST:

കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന് മുദ്രാവാക്യം.AKG സെന്ററിനുനേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം

12:15 PM IST:

ഉദയ്പൂർ കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

12:06 PM IST:

" ഞങ്ങളും എറിഞ്ഞിട്ടുണ്ട് ,ഇതുപോലെ മതിലിൽ അല്ല .ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട് ,ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല,എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം  " സിപിഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം (മുൻ കൗൺസിലർ) അഡ്വ. ഒ.എം. ഭരദ്വാജ്

11:44 AM IST:

തിരുവനന്തപുരം മാറനല്ലൂരിൽ ഇന്നലെ രാത്രിയും പുലർചെയുമായി ബിജെപിയുടെ ഫ്‌ളക്‌സ് കൊടിമരങ്ങൾ നശിപ്പിച്ചു. മാറനല്ലൂർ, കണ്ടല, പൊങ്ങുംമൂട്, തൂങ്ങാമ്പാറ, ചീനിവിള ഭാഗത്താണ് വ്യാപകമായി അക്രമണമുണ്ടായത്. എ കെ ജി സെന്ററിലെ ബോംബേറിൽ പ്രതിഷേധം അറിയിച്ച്  സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനിടയിലും ഇതിന് ശേഷവുമായാണ് അക്രമം നടന്നതെന്ന് ബിജെപി ആരോപിച്ചു. ഫ്‌ളക്‌സ് കീറുന്ന സിസിടിവി ദൃശ്യവും പുറത്തു വന്നു.

11:44 AM IST:

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. Read More

11:01 AM IST:

നാളെത്തെ നിയമസഭ സമ്മളനത്തിന് തടസ്സമില്ല.വിമതരെ അയോഗ്യരാക്കണമെന്ന  കേസ് ജൂലൈ 11ന് കേള്‍ക്കും

10:56 AM IST:

പാലക്കാട് പേപ്പട്ടി കടിച്ച് പെൺകുട്ടി മരിച്ചതിന് കടിയേറ്റ മുറിവിൻ്റെ ആഴം കൂടിയത് കാരണമാകാമെന്ന് പാലക്കാട് ഡിഎംഒ റീത്ത കെപി. ഇക്കാര്യം റാപിഡ് റെസ്പോൺസ് ടീം പരിശോധിക്കും. കടിച്ച പട്ടിക്ക്  വാക്സീൻ നൽകിയിട്ടില്ല. പെൺകുട്ടിക്ക് വാക്സീൻ എടുത്തതിൽ അപാകതയില്ല. വാക്സീൻ്റ ഗുണനിലവാരത്തിൽ സംശയമില്ലെന്നും അവർ പറഞ്ഞു.

10:54 AM IST:

നബി വിരുദ്ധ പരാമർശത്തിൽ തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി നുപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചു

10:45 AM IST:

എകെജി സെന്ററിന് നേരെയുള്ള അക്രമം അപലപയനീയമെന്ന് പിജെ ജോസഫ്. യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇതിലുള്ള ദുരൂഹത മാറ്റണം. യുഡിഎഫ് ആണെന്ന് പറഞ്ഞതുകൊണ്ട് യുഡിഎഫ് ആകണമെന്നില്ല. പ്രതികളെ പിടികൂടാൻ ഉള്ള ഉത്തരവാദിത്വം ആഭ്യന്തരം ഭരിക്കുന്ന സിപിഎമ്മിനാണ്. 12 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നത് സർക്കാറിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

10:44 AM IST:

ഇംഫാൽ മണ്ണിടിച്ചിലിൽ അതിർത്തി രക്ഷാ സേനയിലെ ഒൻപത് അംഗങ്ങൾ കൊല്ലപ്പെട്ടതായി കരസേന സ്ഥിരീകരിച്ചു.

10:42 AM IST:

ശിവസേന വീണ്ടും സുപ്രീംകോടതിയിൽ. വിമത എംഎൽഎമാരെ അയോഗ്യരാക്കണെമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. നാളെ നിയമസഭയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ആവശ്യമുണ്ട്.

10:41 AM IST:

കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് വയനാട് തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. വാഹനം സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.

10:40 AM IST:

എ കെ ജി സെന്ററിന് നേരെ നടന്ന ബോംബേറിനെ അപലപിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്നുറപ്പുണ്ട്. പ്രകോപനങ്ങളിൽ വീഴാതെ സമാധാനപരമായി പ്രതിഷേധിക്കും.

10:37 AM IST:

ചില സൂചനകൾ ഉണ്ട് .അക്രമികൾ ഒരാൾ ആണ് എന്നാണ് വിവരം.ബാക്കി കാര്യങ്ങൾ അന്വേഷണത്തിൽ ആണെന്നും പോലീസ്

10:34 AM IST:

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പവന് 960 രൂപയാണ് ഇന്ന് രാവിലെ കൂടിയത്. 38280 രൂപയാണ് ഇന്ന് പവന്‍റെ വില

10:25 AM IST:

പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയെ കേസിൽ നാല് പേർ അറസ്റ്റിൽ. വിപിൻ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സൻ ) ചെർപ്പുളശ്ശേരി, മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥൻ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read More 

10:23 AM IST:

എകെജി സെന്‍റർ ആക്രമണത്തില്‍ തികഞ്ഞ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

10:02 AM IST:

കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം  ലോഡ്ജിൽ താമസിക്കുകയായിരുന്നു

9:59 AM IST:

കോഴിക്കോട് മുഖദാറിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. ഓഫീസിനകത്തെ മേശയും കസേരകളും പുറത്ത് വലിച്ചിട്ടു. കൊടിതോരങ്ങണളും നശിപ്പിച്ചു.

9:30 AM IST:

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായ ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ്‌ സ്തൂപങ്ങളും കൊടിത്തോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചാത്തനാട് മന്നത്ത് കൊടിമരം തകർത്തു. പാലക്കാട് കുട്ടനല്ലൂരിൽ കോൺ​ഗ്രസിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന്റെ ബോർഡ് തകർത്തു. കോൺ​ഗ്രസിന്റെ ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് വൈക്കിലശേരിയിൽ കോൺ​ഗ്രസ് സ്തൂപങ്ങളും പാർട്ടി ഓഫീസും അടിച്ചു തക‍ർത്തിട്ടുണ്ട്. 
 
9:19 AM IST:

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ പി ജയരാജന്‍റെ തിരക്കഥയെന്ന്  കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. ക്യാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ സുധാകരൻ ചോദിച്ചു.

9:17 AM IST:

എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് കാനം രാജേന്ദ്രൻ. സിപിഎമ്മിനെതിരേയും എൽഡിഎഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 

8:59 AM IST:

മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കണ്ണൂരിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. Read More

8:43 AM IST:

രാഹുൽ ഗാന്ധി വരുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് എകെജി സെന്ററിനെതിരായ ബോംബാക്രമണമെന്ന് ബെന്നി ബെഹനാന്‍. സന്ദർശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ സിപിഎം അറിവോടെ ചെയ്ത നീക്കമാണിത്. സംഭത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

8:42 AM IST:

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണത്തില്‍ പൊലീസ് മറുപടി പറയണമെന്ന് ഉമ്മന്‍ ചാണ്ടി. പൊലീസ് കാവലിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് കാവലിൽ എങ്ങനെ ഇത്തരം അക്രമം നടക്കുമെന്ന് ചോദിച്ച ഉമ്മൻ ചാണ്ടി, സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കണമെന്ന് പറഞ്ഞു. Read More

8:03 AM IST:

കനത്ത ജാഗ്രതയിൽ കണ്ണൂർ ജില്ല. 500 പൊലീസുകാരെ ജില്ലയിൽ വിന്യസിച്ചു. സി ആർ പി എഫ് സുരക്ഷയ്ക്ക് പുറകെയാണിത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ കൂടെ പശ്ചാത്തലത്തിലാണിത്.

7:27 AM IST:

പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 188 രൂപ കുറഞ്ഞു . പുതിയ വില 2035 രൂപ. എന്നാൽ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

7:20 AM IST:

അ‌‌ട്ടപ്പാടിയിൽ ‌‌യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ്  തർക്കമുണ്ടായതെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

7:07 AM IST:

ആലപ്പുഴയിൽ പാർട്ടി ഓഫീസുകൾക്ക് വൻ സുരക്ഷ ഏർപ്പെടുത്തി. കോൺഗ്രസ്, സി പിഐ, സി പി എം, ബി ജെ പി ഓഫീസുകൾക്ക് കനത്ത കാവൽ ഏർപ്പെടുത്തി.

6:23 AM IST:

എ കെ ജി സെന്‍ററിനെതിരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചു. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്

6:22 AM IST:

കോട്ടയം ഡിസിസി ഓഫീസിലേക്ക്‌ കല്ലേറുണ്ടായി. ചില്ലുകൾ തകർത്തു. ഇന്നലെ അർധ രാത്രിക്കു ശേഷം സി പി എം പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഭവം

6:01 AM IST:

ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കോടിയേരി പറഞ്ഞത് മുഴുവൻ വായിക്കാൻ

5:58 AM IST:

ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. മിഠായി, ബലൂൺ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങൾക്ക്  5000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കൾ  ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.

5:56 AM IST: