സംഭവത്തില്‍ വിപിൻ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സൻ ) ചെർപ്പുളശ്ശേരി, മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥൻ) എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയെ കേസിൽ നാല് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ വിപിൻ പ്രസാദ് (സുരേഷ് ബാബു), ചെർപ്പുളശ്ശേരി സ്വദേശി നാഫി 24 (ഹസ്സൻ ) , മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥൻ) എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. അക്രമ സംഘത്തിൽ മൂന്ന് പേർ കൂടി ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മർദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കേസിൽ, വിപിൻദാസ്, നാഫി, മാരി, രാജിവ് എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായ മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

10 പ്രതികള്‍, മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചെന്ന് എസ്‍പി
അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്‍റെ പേരിൽ തന്നെയെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ഇരുവരേയും പ്രതികൾ വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നെന്ന് എസ്‍പി പറഞ്ഞു. കേസിലെ പത്ത് പ്രതികളും ഇരുവരെയും മര്‍ദ്ദിച്ചു. വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു. വിനായകന്‍റെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ മൊഴി എടുക്കാൻ കഴിയുവെന്നും എങ്കില്‍ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും വിശ്വനാഥ് പറഞ്ഞു.
