Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്തുന്ന വൃദ്ധസദനമായി രാജ്ഭവനുകൾ മാറരുത്, ഗവര്‍ണര്‍ രാജിവെക്കണം: സലിം മടവൂര്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നതിനാൽ അദ്ദേഹം എത്രയും വേഗം രാജിവച്ച് ഒഴിയുന്നതാണ് ശരിയായ നടപടിയെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍

LJD demad resignation of Arif muhammed khan
Author
First Published Nov 29, 2023, 3:24 PM IST

കോഴിക്കോട് :കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നതിനാൽ അദ്ദേഹം എത്രയും വേഗം രാജിവച്ച് ഒഴിയുന്നതാണ് ശരിയായ നടപടിയെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു. ഷബാനു കേസിൽ സുപ്രീംകോടതിക്ക് വിധിക്കെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച , സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് വാദിച്ച ആരിഫ് മുഹമ്മദ് ഖാന് അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ സുപ്രീം കോടതി വിധി മാനിച്ച് സ്ഥാനം രാജിവച്ച് മാറി നിൽക്കണം. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് 7 ബില്ലുകൾ ഒന്നിച്ച് രാഷ്ട്രപതിക്ക് അയക്കുകയും ഒരു ബില്ലിൽ തിരക്കിട്ട് ഒപ്പിടുകയും ചെയ്ത ഭീരുവായ സംഘപരിവാർ തോഴനാണ് ആരിഫ് മുഹമ്മദ് ഖാൻ.  മനസ്സിന് കിറുക്ക് പിടിച്ച , നിയമങ്ങൾക്ക് മുകളിൽ അടയിരിക്കുന്ന , വൃദ്ധൻമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്താനുള്ള വൃദ്ധസദനങ്ങളായി രാജ്ഭവനുകൾ മാറരുതെന്നും അദ്ദേഹം പറഞ്ഞു .

'രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു?' രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഒന്നിൽ ഒപ്പിട്ടു, ഏഴെണ്ണം രാഷ്ട്രപതിക്ക് വിട്ടു; നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവ‍ര്‍ണറുടെ നിര്‍ണായക നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios