പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം ഉറപ്പുവരുത്തണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. അനിവാര്യരായ പ്രവർത്തകരുടെ പട്ടിക ഇലാസ്റ്റിക്ക് പോലെ വലിച്ച് നീട്ടരുത്. സ്റ്റാറ്റസ്കോയ്ക്ക് അല്ല പ്രാധാന്യം നൽകേണ്ടത്. സമകാലികർക്ക് അവസരം കൊടുക്കുകയെന്ന നിലപാട് പാർട്ടി എടുക്കരുത്. ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിൽ നല്ല വിജയം ഉണ്ടാകുമായിരുന്നു. ചെറുപ്പക്കാർ പാർട്ടിക്ക് മികച്ച വിജയം നൽകും. നില മെച്ചപ്പെടുത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.