കണ്ണൂർ: നാളെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരിലെ 60 ശതമാനവും പ്രശ്ന സാധ്യതാ ബൂത്തുകൾ. കള്ളവോട്ടും സംഘർഷവും തടയാൻ കർശന സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിരിക്കുന്നത്. രാഷ്ട്രീയ ചായ്വുകൾ മാറ്റിവച്ച് വേണം ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്താനെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കാനുള്ള ചുമതലയേ ബൂത്തിലുള്ളവ‍ർക്കുള്ളുവെന്നും ജില്ലയിൽ നിർഭയമായി വോട്ടുചെയ്യാൻ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Also Read: വടക്കൻ പോര് നാളെ, എല്ലാം സജ്ജം, കണ്ണൂരിൽ ആദിവാസികളുടെ വോട്ടർ ഐഡി പിടിച്ചെടുത്തെന്ന് പരാതി

കണ്ണൂരിൽ കളളവോട്ട് തടയാൻ പ്രശ്നബാധിത ബുത്തുകളിൽ വെബ് കാം അടക്കമുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വി ഭാസ്കരൻ അറിയിച്ചു. വെബ് കാം ഇല്ലാത്ത സ്ഥലങ്ങളിൽ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തും. നാല് ജില്ലകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചതായും വി ഭാസ്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.