Asianet News MalayalamAsianet News Malayalam

തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ മുതൽ; അന്തിമവോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

വെള്ളിയാഴ്ച സൂക്ഷമ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്.

local body elections kerala nominations can be submitted from November 12
Author
Trivandrum, First Published Nov 11, 2020, 7:09 AM IST

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ മുതൽ തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നൽകാവുന്നത്. അന്തിമവോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  

വെള്ളിയാഴ്ച സൂക്ഷമ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്തമാസം 8,10, 14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബർ 16നാണ്. 

അന്തിമവോട്ടർപട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകി. പുതുതായി ചേർത്ത പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 

ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം കിട്ടില്ല. സംവരണമണ്ഡലങ്ങളിൽ മാറ്റം വരുത്തണമെന്ന് കോടതി നി‍ർദ്ദേശിച്ച സ്ഥലങ്ങളിൽ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ കോതമംഗലം മലപ്പുറം മുൻസിപ്പാലിറ്റികളിലും 5 ഗ്രമാപഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം.

Follow Us:
Download App:
  • android
  • ios