തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. അന്തര്‍ ജില്ല യാത്രക്ക് അനുമതി നല്‍കിയിട്ടില്ല.

പ്രധാന ഇളവുകള്‍

  • റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. സാമൂഹ്യ അകലം പാലിക്കണം മാസ്‌കും. 
  • റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം
  • ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും.
  • സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം. 
  • എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാര്‍  ഹാജരാക്കണം.
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധം