Asianet News MalayalamAsianet News Malayalam

ജീവിതം രണ്ട് സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങൾക്കിടയിൽ; അതിർത്തിയിൽ വീർപ്പുമുട്ടി ചെങ്കവിള നിവാസികൾ

കേരളാ-തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശമാണ് ചെങ്കവിള. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ റോഡിന് ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്.

lockdown restrictions familys in tamil nadu kerala border village chenkavila
Author
Thiruvananthapuram, First Published Apr 21, 2020, 3:17 PM IST

തിരുവന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിൽ ഇളവ് വരുത്തിയെങ്കിലും കേരളാ-തമിഴ്നാട് അതിർത്തി ഇപ്പോഴും കർശന പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസുകാരുടെ നിയന്ത്രണങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്നവരാണ് അതിർത്തിയിൽ ജീവിക്കുന്നവർ.

കേരളാ-തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശമാണ് ചെങ്കവിള. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ റോഡിന് ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്. ഇവിടുത്തെ മതിലുകൾ സംസ്ഥാനങ്ങളുടെ അതിർവരമ്പുകളാകുമ്പോൾ അയൽപക്കക്കാരൻ അയൽസംസ്ഥാനക്കാരനാകുന്നു. അരികെയാണെങ്കിലും ബന്ധുക്കൾ അകലെയാകുന്ന എന്നാണ് ലോക്ക് ഡൗൺ ഇവരെ പഠിപ്പിച്ചത്.

കേരളാ-തമിഴ്നാട് അതിർത്തിയായ ഇവിടെ ഒരിടത്ത് തമിഴ്നാട് പൊലീസും മറ്റൊരിടത്ത് കേരള പൊലീസുമാണാ. ഇവർക്ക്  ഒന്ന് പുറത്തിറങ്ങണമെങ്കിൽ ബാരിക്കേഡുകൾ പലത് താണ്ടണം. മഹാമാരി തീർത്ത വേലിക്കെട്ടുകളും നിയന്ത്രണരേഖകളും ഇല്ലാതെയായി എല്ലാം പഴയപടിയാകുന്നക് കാത്തിരിക്കുകയാണ് ഇവർ.

Follow Us:
Download App:
  • android
  • ios