Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘനം; കണ്ണൂരിൽ അതിഥിതൊഴിലാളികൾക്കു വേണ്ടി യാത്രയയപ്പ് യോ​ഗം

മുഖ്യമന്ത്രിയുടെ പേര് എന്തെന്ന് പറയാൻ പഞ്ചായത്ത് പ്രസിഡൻ്റ് അതിഥി തൊഴിലാളികളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സി പി എം പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുത്തു

lockdown violation in kannur meeting for migrant workers
Author
Kannur, First Published May 3, 2020, 10:19 PM IST

കണ്ണൂർ: അതിഥിതൊഴിലാളികളെ യാത്രയാക്കാൻ സാമൂഹിക അകലം പാലിക്കാതെ കണ്ണൂരിൽ യോ​ഗം.  ചെമ്പിലോട് പഞ്ചായത്ത് ആണ് 70 ലേറെ പേരെ ഒരുമിച്ചിരുത്തിയത്. അനധികൃതമായി ചേർന്ന യോഗത്തിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ട് മാത്രമാണ് ട്രെയിൻ അനുവദിച്ചതെന്ന് യോഗത്തിൽ പ്രസിഡൻ്റ് ടി വി ലക്ഷ്മി യോ​ഗത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പേര് എന്തെന്ന് പറയാൻ പഞ്ചായത്ത് പ്രസിഡൻ്റ് അതിഥി തൊഴിലാളികളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സി പി എം പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുത്തു.അനധികൃത യോഗത്തിനെതിരെ എസ് പിക്ക് പരാതി നൽകുമെന്ന് കോൺഗ്രസും ബിജെപിയും അറിയിച്ചു.

അതേസമയം, ലോക്ക് ഡൗൺ സമയത്ത് യോഗം നടത്താൻ പഞ്ചായത്തിന് അവകാശമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ലക്ഷ്മി പ്രതികരിച്ചു. സാമുഹിക അകലം പാലിച്ചായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ പേര് പറയാൻ അതിഥി തൊഴിലാളികളോട് ആവശ്യപ്പെട്ടതിൽ അപാകത ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. .

*Representational Image

Follow Us:
Download App:
  • android
  • ios