എന്നാല്‍, ആരാണ് ജനകീയെന്ന് ചോദിച്ചാല്‍ അത് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിക്കാണെന്നും പിസി ചാക്കോ പറഞ്ഞു.
തൃശൂരില്‍ കെ മുരളീധരന് മികച്ച സാധ്യതയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ.കേരള രാഷ്ട്രീയത്തിൽ മുരളീധരന്‍റെ തലയെടുപ്പ് കൂടിയിട്ടുണ്ട്. വടകരയിൽ ജയിച്ചുവന്ന മുരളി അതിശക്തനാണ്. എന്നാൽ ജനകീയത നോക്കിയാല്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനിൽകുമാറാണ് മുന്നില്ലെന്നും ശക്തമായ മത്സരമാണ് മുരളിക്കുണ്ടാകുകയെന്നും പിസി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആദ്യം മുരളീധരൻ തൃശൂരില്‍ മത്സരിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഇത്രയധികം തലയെടുപ്പ് ഉണ്ടായിരുന്നില്ല. ഇന്ന് അതുണ്ട്. എതിരാളിയായ സ്ഥാനാര്‍ത്ഥി സിനിമ നടനെന്ന ഗ്ലാമറൊക്കെ ഉണ്ടെങ്കിലും മുരളീധരന് മികച്ച സാധ്യതയാണുള്ളത്. തൃശൂരിലെ ജനങ്ങള്‍ മുരളീയെ പരിഗണിക്കും. വടകരയില്‍ ജയിച്ചശേഷമാണ് ഇവിടേക്ക് വരുന്നത്. മുരളി പഠിച്ചതും വളര്‍ന്നതുമെല്ലാം തൃശൂരിലാണ്.
തൃശൂകാരനായ മുരളീ തൃശൂരില്‍ മത്സരിക്കുമ്പോള്‍ മത്സരം കൂടുതല്‍ മുറുകും. ഇതെല്ലാം മുരളീധരന് ഗുണം ചെയ്യും. എന്നാല്‍, ആരാണ് ജനകീയെന്ന് ചോദിച്ചാല്‍ അത് ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായ വിഎസ് സുനില്‍കുമാറിനാണ്. ഇതിനാല്‍ തന്നെ കടുത്ത മത്സരമാണെന്നും പിസി ചാക്കോ പറഞ്ഞു.

