ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന  ക്ളീനറാണ് ലോറിക്കുള്ളിൽ കുടുങ്ങി മരിച്ചത്

വയനാട്: വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറിക്ക് ഉള്ളിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാൾ പറഞ്ഞു.

ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന കർണ്ണാടക സ്വദേശിയായ ലോറി ക്ളീനർ ആണ് ലോറിക്കുള്ളിൽ കുടുങ്ങി മരിച്ചത്.

"

പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. കർണാടകയിൽ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. രാവിലെ പതിനൊന്നേ മുക്കാലോടെയാണ് സംഭവം.