''രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്...'' 

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്‍ ശുഐബിനും താഹാ ഫസലിനും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 

രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‍കേണ്ടതാണെന്നും എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു

എം എ ബേബി ഫേസ്ബുക്ക് പോസ്റ്റ്

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷം.

വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ഇരുവരുടെയും പേരില്‍ പോലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍പ്രവര്‍ത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്.

ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‌കേണ്ടതാണ്.