Asianet News MalayalamAsianet News Malayalam

മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം വരെ ഒബിസി സംവരണം നൽകാമെന്ന് മദ്രാസ് ഹൈക്കോടതി

അടുത്ത അധ്യയന വർഷം മുതൽ സംവരണം ബാധകമാക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.  മൂന്ന് മാസത്തിനകം പ്രത്യേക സമിതി ഇതിനായി നയം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Madras HC on OBC reservation
Author
Chennai, First Published Jul 27, 2020, 1:27 PM IST

ചെന്നൈ: അഖിലേന്ത്യ മെഡിക്കൽ സീറ്റുകളിൽ അൻപത് ശതമാനം വരെ സംവരണം നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. ഇതിനായി പ്രത്യേക സമിതിയെ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. 

അടുത്ത അധ്യയന വർഷം മുതൽ സംവരണം ബാധകമാക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.  മൂന്ന് മാസത്തിനകം പ്രത്യേക സമിതി ഇതിനായി നയം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അഖിലേന്ത്യാ ക്വോട്ടയിലേക്ക് സംസ്ഥാനങ്ങൾ നൽകുന്ന മെഡിക്കൽ സീറ്റുകളിൽ 50 ശതമാനം എങ്കിലും ഒബിസി സംവരണം നടപ്പാക്കണമെന്നായിരുന്നു തമിഴ്നാട് സർക്കാർ വാദം. 

ഈ ആവശ്യത്തിനെതിരെ കേന്ദ്ര സർക്കാർ നിയമതടസം ഉയർത്തുന്നത് ശരിയല്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.  യുജി, പിജി മെഡിക്കൽ ഡെൻ്റൽ സീറ്റുകളിൽ അടുത്ത അധ്യയന വർഷം സംവരണം നടപ്പാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios