മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലെ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം.

മലപ്പുറം: മലപ്പുറത്തെ വാഹനാപകടത്തിൽ (Auto Accident) മരണം നാലായി. അപകടത്തിൽ പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ അസൻ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ (Kozhikode Medical College) ചികിത്സയിലിരിക്കെയാണ് മരണം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച മറ്റ് മൂന്ന് പേരും.

ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികൾ പരിക്കേറ്റ് ചികിത്സിയിലാണ്. 

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1:30 ഓടെയായിരുന്നു സംഭവം. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലെ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. അപകടത്തിൽ ഓട്ടോ തകർന്നു. 

ഖൈറുന്നീസയുടെ മക്കളായ അഫ്നാസ് (9), അബിൻഷാൻ (7), ഉസ്മാൻ്റെ മക്കളായ നിഷാദ് (11), നിഷാൽ (8) എന്നിവർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.