മലപ്പുറം: രണ്ട് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം കിട്ടി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹസിൻ കൊല്ലപ്പെട്ടതായാണ് സന്ദേശം. അമേരിക്കയുടെ ആളില്ലാ വിമാന ആക്രമണത്തിൽ മുഹസിൻ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വാട്സാപ്പ് സന്ദേശത്തിലുള്ളത്. 2017 ഒക്ടോബറിലാണ് മുഹമ്മദ് മുഹസിൻ ഐഎസിൽ ചേരാനായി നാടുവിട്ടത്.