09:06 AM (IST) Oct 21

Malayalam News Live: വീണാ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് സാധ്യത

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ നടപടി വരും. വീണ ജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും. അഭിലാഷിനെതിരായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകുക. കേസ് അന്വേഷിച്ച റെയിൽവേ സി ഐയുടെ മൊഴിയും എസ്ഐടി ഉടൻ രേഖപ്പെടുത്തും.

Read Full Story
09:06 AM (IST) Oct 21

Malayalam News Live: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; കൊല്ലപ്പെട്ടവരുടെ മൊഴിയെടുക്കും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Read Full Story
09:04 AM (IST) Oct 21

Malayalam News Live: ഇഡിക്ക് മുന്നിൽ പിണറായി വിജയൻ എത്തില്ല

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ല. പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്. എന്നാൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. ഹാജരാകില്ലെന്ന് ഇഡിയെ അറിയിക്കും.

Read Full Story
09:04 AM (IST) Oct 21

Malayalam News Live: കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read Full Story