എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
- Home
- News
- Kerala News
- Malayalam News Highlight : ശ്രീലേഖയ്ക്കെതിരെ പ്രതിഷേധം; നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ
Malayalam News Highlight : ശ്രീലേഖയ്ക്കെതിരെ പ്രതിഷേധം; നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. ഇന്നത്തെ വാര്‍ത്തകള്‍ അറിയാം....
Read more at: https://www.asianetnews.com/kerala-news/malayalam-live-news-update-july-10-2022-res3ri
Read more at: https://www.asianetnews.com/kerala-news/malayalam-live-news-update-july-10-2022-res3ri
Read more at: https://www.asianetnews.com/kerala-news/malayalam-live-news-update-july-10-2022-res3ri
ആദിവാസികള്‍ക്കെതിരായ കയ്യേറ്റം, ഭൂമി തട്ടിപ്പ്; എച്ച്ആര്‍ഡിഎസ് സെക്രട്ടറി അറസ്റ്റില്‍
പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു
തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന, പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്കാരം നാളെ കോടനാട് നടക്കും. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭൻ.
പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ചൈനയെ ഭയക്കുന്നുവെന്നും ഇന്ത്യയിലേക്കുള്ള ചൈനയുടെ വർധിച്ച നുഴഞ്ഞു കയറ്റത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ ആത്മവീര്യം തകർക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് കളിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ്റെ പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ്റെ തിരുവനന്തപുരം ജില്ലയിൽ ജൂലൈ 12, 13, 14 തീയതികളിലായി തൈക്കാട് പിഡബ്യൂ ഡി റെസ്റ്റ് ഹൗസിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സുബൈർ കൊലക്കേസ്, കുറ്റപത്രം സമർപ്പിച്ചു
: പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ് ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്.
കോട്ടയം ബിസിഎം കോളേജിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി
ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കുട്ടിയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഗോവയിലെ വിമത നീക്കം പാളി
ഗോവയിൽ നിയമസഭാ സമ്മേളനം നടക്കാനിരിക്കെയുണ്ടായ വിമത നീക്കം പാളി. കോൺഗ്രസിൽ നിന്നും എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള വിമതരുടെ നീക്കം പരാജയപ്പെട്ടു. കോൺഗ്രസിന്റെ പതിനൊന്ന് എംഎൽഎമാരിൽ പത്ത് പേരും നിയമസഭയിൽ ഹാജരായി. അസുഖബാധിതനായതിനാൽ ഒരാൾ എത്തിയില്ല. മൂന്നിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസിൽ നിന്നും അടർത്തി മാറ്റാനുള്ള വിമതരുടെ നീക്കം ഇതോടെ പരാജയപ്പെട്ടു. ബിജെപിയിലേക്കില്ലെന്ന് വിമത നേതാക്കളായ ദിഗംബർ കാമത്തും മൈക്കൽ ലോബോയും വ്യക്തമാക്കി.
വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും
കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി.
വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു
സംസ്ഥാനത്തെ വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർ ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തൽ.
വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെ- ശ്രീലേഖ
പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞുവെന്നും ഇപ്പോൾ ഉണ്ടാക്കുന്ന വിവാദങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ. ചാരണ നടപടികൾ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തെരെഞ്ഞെടുത്തത്. പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ
ആത്മഹത്യാകുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര്
മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മഹിളാമോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യ.
തമിഴ്നാട് ഷോളയാർ ഡാം ജലനിരപ്പ് 3288.93 അടി
കനത്ത മഴയെത്തുടർന്ന് തമിഴ്നാട് ഷോളയാർ ഡാം ജലനിരപ്പ് 3288.93 അടിയായതിനാൽ തമിഴ്നാട് ജലവിഭവ വകുപ്പ് ഒന്നാംഘട്ട മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 3290 അടിക്ക് മുകളിൽ എത്തിയാൽ ജലം കേരള ഷോളയാറിലേക്ക് ഒഴുക്കിവിടും. ഒഴുക്കിവിടുന്ന ജലം കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയർത്തുമെങ്കിലും ചാലക്കുടി പുഴയിലേക്കോ പെരിങ്ങൽകുത്ത് ഡാമിലേക്കോ എത്തുകയില്ലെന്ന് പെരിങ്ങൽകുത്ത് ഡാം സേഫ്റ്റി സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അതിജീവിതയ്ക്കൊപ്പമെന്ന് ഉമ തോമസ്
ശ്രീലേഖയുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എംഎൽഎ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ഉമ തോമസ്.
നെല്ലിയാമ്പതിയിൽ ശക്തമായ മഴ
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് പുലർച്ചെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കുണ്ടറചോലക്ക് സമീപം മരം കടപുഴങ്ങി വീണു. ഇതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് കൊല്ലങ്കോട്ടിൽ നിന്നും അഗ്നിശമന സേന അംഗങ്ങളെത്തി മരം മുറിച്ച് മാറ്റിയത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി
കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 'കാണിക്ക മാത' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു.
തോണി മറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട് മാവൂരിലെ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദം
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും.
12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട്, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭകർ കൊളംബോയിൽ തുടരുന്നു
ശ്രീലങ്കയിൽ മൂന്നാംദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ. കൊളംബോയിൽ തന്നെ തുടരുന്നു. പ്രസിഡന്‍റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കാതെ പിൻമാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.