07:44 PM (IST) Jul 07

കെ ഫോണ്‍: അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ചു

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ - ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1  ലൈസൻസ് അനുവദിച്ച്  കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്  ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്‍റര്‍നെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

05:31 PM (IST) Jul 07

രാജി പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ

ബ്രീട്ടീഷ് പ്രധാനമന്ത്രി  ബോറിസ് ജോൺസൺ രാജിവച്ചു.പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകും.പുതിയ നേതാവിനെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും

04:26 PM (IST) Jul 07

തദ്ദേശ തെരഞ്ഞെടുപ്പ് : ചെലവ് കണക്ക് നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

പത്ത് ദിവസത്തിനകം കണക്ക് നൽകണം.ഇല്ലെങ്കിൽ അറിയിപ്പില്ലാതെ അഞ്ച് വർഷം അയോഗ്യനാക്കും.സംസ്ഥാന തെര.. കമ്മീഷണറുടേതാണ് ഉത്തരവ്.വീഴ്ച വരുത്തിയാൽ നിലവിലെ അംഗങ്ങൾക്ക് അംഗത്വവും നഷ്ടപ്പെടും

03:59 PM (IST) Jul 07

പാലാക്കാട് ചിന്തന്‍ ശീബിരിലെ പീഡനപരാതി മുക്കി എന്ന ആരോപണം തള്ളി യൂത്ത് കോൺഗ്രസ്സ്

പരാതി ഉണ്ടെങ്കിൽ പാർട്ടി കോടതിയിൽ തീർക്കില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരാതി സംഘടനക്ക് കിട്ടിയിട്ടില്ല.വിവേക് നായരെ പുറത്താക്കിയത്   വൈസ് പ്രസിഡണ്ട്‌ അടക്കം ഉള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരണം

03:54 PM (IST) Jul 07

'ഇ പി ആക്രമിച്ചതിന് തെളിവുണ്ട്,സഭയില്‍ മുഖ്യമന്ത്രി കള്ളം പറഞ്ഞു': ഫർസീൻ മജീദ്

ഇ പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ഫർസീൻ മജീദ്. വലിയതുറ പൊലീസ് സ്റ്റേഷനിൽ ജൂൺ 24 ന് പരാതി നൽകിയിരുന്നു. നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുണ്ട്. തെളിവ് സഹിതം കോടതിയെ സമീപിക്കുമെന്നും ഫർസീൻ മജീദ്. 

03:33 PM (IST) Jul 07

പോക്സോ കേസ്: നടന്‍ ശ്രീജിത്ത് രവി റിമാന്‍റില്‍

കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാന്‍റില്‍. 

03:15 PM (IST) Jul 07

പശവച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്? ഹൈക്കോടതിയുടെ പരിഹാസം

കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു.റോഡ് തകർന്നതിന്‍റെ  പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്ക്..വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു.കോർപ്പറേഷൻ സെക്രട്ടറിക്ക്  നോട്ടീസ്

02:46 PM (IST) Jul 07

'അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ'? : സ്വപ്ന സുരേഷ്

ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ക്രൈം ബ്രാഞ്ച് കലാപകേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ചോദ്യംചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ചോദിച്ചു. 164 മൊഴിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു. ആ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. 

02:31 PM (IST) Jul 07

ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. ഒക്ടോബര്‍ വരെ പ്രധാനമന്ത്രി പദവിയില്‍ തുടരും.

12:42 PM (IST) Jul 07

ബഫര്‍സോണ്‍ ഉത്തരവ്;നിയമസഭ പ്രമേയം പാസാക്കി

ജനവാസമേഖലകളെ ഒഴിവാക്കണമെന്നാവശ്യം,കേന്ദ്രം നിയമനിർമ്മാണം നടത്തണം. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്

12:09 PM (IST) Jul 07

സജി ചെറിയാന് വൈകിട്ട് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി

സ്വീകരണ തീരുമാനം വർത്തയായതോടെ പരിപാടി ഉപേക്ഷിച്ചെന്ന് പ്രാദേശിക നേതൃത്വം.കാലാവസ്ഥ പ്രതികൂലമായതിനാലാണെന്ന് വിശദീകരണം .സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം നടത്തുമെന്ന് ഏരിയ കമ്മിറ്റി

12:03 PM (IST) Jul 07

വിവോക്കെതിരായ ഇഡി അന്വേഷണം നിരീക്കുന്നുണ്ടെന്ന് ചൈന

വിവോയുടെ ഓഫീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ചൈനീസ്  മൊബൈൽ കമ്പനിയാണ് വിവോ. നിയമങ്ങൾ കൃത്യമായി പാലിക്കാൻ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്ക് നിർദേശം നൽകിയിരുന്നതാണ്. കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താൽപര്യവും സംരക്ഷിക്കുമെന്നും ചൈനീസ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

11:42 AM (IST) Jul 07

സ്ഫോടന സ്ഥലത്ത് ബോംബ് സ്ക്വാഡെത്തി

മട്ടന്നൂരിൽ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. ബോംബ് സ്ഫോടനമുണ്ടായ ആക്രിക്കടയിലാണ് പരിശോധന. കൂടുതൽ ബോംബ് ഉണ്ടോയെന്നറിയാനാണ് പരിശോധന. സമീപ പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തും.

11:41 AM (IST) Jul 07

ഇന്ത്യ - ചൈന വിദേശകാര്യ മന്ത്രിതല ചർച്ച

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കണ്ടു. അതിർത്തിയിലെ തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കമാൻഡർതല ചർച്ച ഉടൻ നടത്താനാണ് ധാരണ. ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മടങ്ങാൻ സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബാലിയിൽ ജി 20 യോഗത്തിനിടെയായിരുന്നു ചർച്ച.

11:38 AM (IST) Jul 07

വിയ്യൂർ ജയിലിൽ പ്രതി ജീവനൊടുക്കി

വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. രാവിലെ പ്രഭാത കൃത്യങ്ങൾക്കിറക്കിയപ്പോഴായിരുന്നു സംഭവം. മോഷണക്കേസിൽ ആറ് മാസം ശിക്ഷിക്കപ്പെട്ടയാളാണ്. അടുത്ത ബുധനാഴ്ച പുറത്തിറങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

11:23 AM (IST) Jul 07

ഇപിക്കെതിരെ കേസെടുക്കില്ല

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാനാണ് ഇപി ജയരാജൻ ശ്രമിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ പിക്കെതിരെ കേസെടുക്കില്ല. കേസിലെ പ്രതികള്‍ കോടതിയിലോ, പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്‍റെ ഗൌരവം കുറയ്ക്കാനാണെന്നും മുഖ്യമന്ത്രി എഴുതി നൽകിയ മറുപടിയിൽ പറഞ്ഞു.

11:05 AM (IST) Jul 07

പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തൃശൂർ വേലൂരിൽ പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. ആനത്താഴത്ത് വർഗീസിന്റെ മകൻ സാം (09) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വേലൂർ സെന്റ് സേവ്യേഴ്സ് സ്കൂൾ വിദ്യാർത്ഥിയായിരുന്നു.

11:02 AM (IST) Jul 07

ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് അപകടം

കര്‍ണാടകയില്‍ ലെവല്‍ ക്രോസിങ്ങില്‍ വച്ച് ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചു. ബിദര്‍ ജില്ലയിലെ ഭല്‍കി ക്രോസിങ്ങിലായിരുന്നു അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ആളപായമില്ല.

 

10:59 AM (IST) Jul 07

ആറ് വയസുകാരനെ ക്രൂരമായി തല്ലി; അധ്യാപകൻ അറസ്റ്റിൽ

ബിഹാറിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ അറസ്റ്റിലായി. ആറു വയസുകാരനെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മറ്റൊരു വിദ്യാർത്ഥിനിയുമായി അധ്യാപകൻ സംസാരിക്കുന്നത് കണ്ടുവെന്ന പേരിലാണ് വിദ്യാർഥിയെ ഇയാൾ തല്ലിയത്. കുട്ടി ബോധരഹിതനാകുന്നത് വരെ ഇയാൾ തല്ലിയതായി രക്ഷിതാക്കൾ പറയുന്നു.

10:57 AM (IST) Jul 07

പരിയാരത്തെ വാഹനാപകടത്തിൽ രണ്ട് മരണം

പരിയാരം അലക്യംപാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പാച്ചേനി സ്വദേശിനി സ്നേഹ(32)യും സഹോദരൻ ലോപേഷുമാണ് മരിച്ചത്. സ്നേഹ സംഭവ സ്ഥലത്തും ലോപേഷ് ആശുപത്രിയിലുമാണ് മരണമടഞ്ഞത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.