Malayalam News Live| ക്രിസ്മസ് ദിനത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം

Malayalam news live updates 25th December 2022

ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു

6:03 PM IST

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ്19 കാരന്‍ മരിച്ചു

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ചോറ്റുപാറ പുത്തൻ വീട്ടിൽ രാജൻ്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ആനവിലാസത്ത് നിന്നും ചോറ്റു പാറയിലേക്ക് വരുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപെട്ടു.

6:02 PM IST

കണ്ണൂർ ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂർ കുടിയാന്‍മലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കണ്ടത്തില്‍ സോമിയുടെ മകള്‍ അലീന (22) യാണ് മരിച്ചത്. പാതിരാ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

9:21 AM IST

കൊവിഡിനെതിരെ ജാഗ്രത

ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. രാജ്യത്ത് പല നഗരങ്ങളിലും പത്ത് ഇരട്ടി വരെ കൂടി. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ നിർദ്ദേശം.

9:20 AM IST

ഇപി ജയരാജന്റെ വാദം പൊളിയുന്നു

ആയുർവേദ റിസോട്ടുമായി ബന്ധമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടർ. കമ്പനി രജിസ്ട്രേഷൻ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തായി. ഇപിയുടെ മകൻ പികെ ജെയ്സണും  വ്യവസായി  കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണിതെന്ന് രേഖകൾ പറയുന്നു. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ്  ഡയറക്ടർമാർ

9:19 AM IST

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ 18, ദീക്ഷിത് 18 എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ 18 മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കുകളിൽ എതിർദിശയിൽ നിന്നെത്തിയ  ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ ആണ് അപകടം .മരിച്ച അശ്വിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിൻ്റെ മൃതദേഹം മെഡിക്കൽ കോളെജിലുമാണുള്ളത്. 

7:27 AM IST

ഹനീഫയുടെ മൃതദേഹം നാട്ടിലെത്തിക്കും

മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച കാസർകോട് സ്വദേശി ഹനീഫയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

7:25 AM IST

സംസ്ഥാനത്തും ക്രിസ്മസ് ആഘോഷിച്ച് മലയാളികൾ

സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. വിഭാഗീയതകള്‍ സൃഷ്ടിച്ച് വിശ്വാസികള്‍ മാറി നിന്നാല്‍ നാശമുണ്ടാകുമെന്ന് കുര്‍ബാന വിവാദം ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തിരുപ്പിറവി ഓർമ്മയിൽ മലയാളികളും; ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് വിശ്വാസികൾ

7:24 AM IST

ഫ്രാൻസിസ് മാര്‍പ്പാപ്പ

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാര്‍പ്പാപ്പ നേതൃത്വം നൽകി. ഉക്രെയ്നിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും കുറിച്ച് പറഞ്ഞ മാര്‍പ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് വ്യക്തമാക്കി

6:03 PM IST:

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ചോറ്റുപാറ പുത്തൻ വീട്ടിൽ രാജൻ്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ആനവിലാസത്ത് നിന്നും ചോറ്റു പാറയിലേക്ക് വരുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപെട്ടു.

6:02 PM IST:

കണ്ണൂർ കുടിയാന്‍മലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കണ്ടത്തില്‍ സോമിയുടെ മകള്‍ അലീന (22) യാണ് മരിച്ചത്. പാതിരാ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

9:21 AM IST:

ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. രാജ്യത്ത് പല നഗരങ്ങളിലും പത്ത് ഇരട്ടി വരെ കൂടി. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ നിർദ്ദേശം.

9:20 AM IST:

ആയുർവേദ റിസോട്ടുമായി ബന്ധമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടർ. കമ്പനി രജിസ്ട്രേഷൻ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങൾ പുറത്തായി. ഇപിയുടെ മകൻ പികെ ജെയ്സണും  വ്യവസായി  കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണിതെന്ന് രേഖകൾ പറയുന്നു. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ്  ഡയറക്ടർമാർ

9:19 AM IST:

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ 18, ദീക്ഷിത് 18 എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ 18 മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കുകളിൽ എതിർദിശയിൽ നിന്നെത്തിയ  ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉൽസവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ ആണ് അപകടം .മരിച്ച അശ്വിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിൻ്റെ മൃതദേഹം മെഡിക്കൽ കോളെജിലുമാണുള്ളത്. 

7:27 AM IST:

മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച കാസർകോട് സ്വദേശി ഹനീഫയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

7:25 AM IST:

സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. വിഭാഗീയതകള്‍ സൃഷ്ടിച്ച് വിശ്വാസികള്‍ മാറി നിന്നാല്‍ നാശമുണ്ടാകുമെന്ന് കുര്‍ബാന വിവാദം ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തിരുപ്പിറവി ഓർമ്മയിൽ മലയാളികളും; ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് വിശ്വാസികൾ

7:24 AM IST: