സ്പൈസ് ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നടപടി
- Home
- News
- Kerala News
- Malayalam News Live : ഇഡിയുടെ വിശാലാധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
Malayalam News Live : ഇഡിയുടെ വിശാലാധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കിൽ ഭരണഘടനാവകാശങ്ങൾ മുൻനിർത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡിജിസിഎ
അട്ടപ്പാടി മധു കൊലക്കേസിൽ ഒരു സാക്ഷി കൂടി മൊഴി മാറ്റി.
പതിനേഴാം സാക്ഷി ജോളി ആണ് കൂറ് മാറിയത്.രഹസ്യമൊഴി പോലിസ് നിർബന്ധപ്രകാരം നൽകിയതാണ് എന്ന് ജോളി തിരുത്തി.ഇതോടെ കൂറുമാറിയവർ ഏഴായി.
സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
വൈശാഖനും പ്രൊഫ: കെ.പി.ശങ്കരനും അക്കാദമി വിശിഷ്ടാംഗത്വം. കവിത പുരസ്കാരം അന്‍വര്‍ അലിക്ക്.നോവൽ പുരസ്കാരം 2 പേർക്ക്.ഡോ.ആർ.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ,വിനോയ് തോമസിൻ്റെ പുറ്റ് എന്ന കൃതിക്കുമാണ് പുരസ്കാരം. ചെറുകഥക്കുള്ള പുരസ്കാരം ദേവദാസ് വി.എം / വഴി കണ്ടു പിടിക്കുന്നവർ.: നാടകം-പ്രദീപ് മണ്ടൂർ-നമുക്ക് ജീവിതം പറയാം
വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണം- ഹർജി
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട് ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
ആലപ്പുഴ വീയപുരത്ത് പരാതി നൽകാനെത്തിയ യുവാവിനെ എസ്ഐ മർദ്ദിച്ചതായി പരാതി
വീയപുരം സ്വദേശി അജിത് പി.വർഗീസിനാണ് മർദ്ദനമേറ്റത്. വീയപുരം എസ്ഐ സാമുവൽ മർദ്ദിച്ചെന്നാണ് പരാതി. അയൽവാസിക്കെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്
നാലര വയസുകാരിക്ക് നേരെ പീഡന ശ്രമം; ഒരാൾ അറസ്റ്റിൽ
പത്തനംതിട്ടയിൽ കൊടുമണ്ണിൽ നാലര വയസുകാരിക്ക് നേരെ പീഡന ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വിദ്യാധരൻ (69) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ അക്ഷരം പഠിപ്പിച്ചിരുന്ന സ്ത്രീയുടെ ഭർത്താവാണ് പ്രതി.
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ
തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ശിവഗംഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് കുട്ടികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്.
കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ആള്‍ അറസ്റ്റില്‍
ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്.
സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി : പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം
സത്യപ്രതിഞ്ജാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ.ഹർജി തള്ളണമെന്നും എജി.ഹർജികൾ ആഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി
കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു.
എസ്എഫ്ഐക്കെതിരെ സ്കൂളും കുട്ടികളും
സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക. ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.
എഎപി നേതാവ് സഞ്ജയ് സിംഗിനും സസ്പെൻഷൻ
വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തത്.രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷൻ.
മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂടും.ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിച്ച് സർക്കാർ
സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്‍റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം
മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുൽ.സ്വേച്ഛാധിപതികൾക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും രാഹുൽ ഗാന്ധി
തൊണ്ടിമുതൽ മാറ്റിയ സംഭവം:വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈക്കോടതി
ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല .എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി ?
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
സോണിയാ ഗാന്ധി ഇഡി ഓഫീസിൽ, ചോദ്യം ചെയ്യൽ മൂന്നാം ദിവസം
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി സോണിയാ ഗാന്ധി ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്.
ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രി സഭ
ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി.
ഇ ഡി യുടെ വിശാലാധികാരം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
അറസ്റ്റിനും പരിശോധനക്കുമുള്ള അധികാരങ്ങളും ശരിവച്ചു
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ
തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്.
സജീവന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.