02:13 PM (IST) Oct 01

സംസ്ഥാനത്ത് മഴ തുടരും, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്; അലർട്ടിൽ മാറ്റം, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്റെ മഴ അലർട്ടുകളിൽ മാറ്റം. ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. വയനാട് മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് വടക്കൻ കേരളത്തിലെയും നാളെ തെക്കൻ കേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. 

02:12 PM (IST) Oct 01

അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്റെ മഴ അലർട്ടുകളിൽ മാറ്റം. ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. വയനാട് മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് വടക്കൻ കേരളത്തിലെയും നാളെ തെക്കൻ കേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. 

02:12 PM (IST) Oct 01

സർക്കാർ ട്രൈബൽ ഹൈസ്കൂളിലെ 2 അധ്യാപികമാർക്ക് സ്ഥലംമാറ്റം

കണ്ണംപടി ഗവ.ട്രൈബൽ ഹൈസ്കൂളിലെ രണ്ട് അധ്യാപികമാർക്ക് സ്ഥലംമാറ്റം. സ്കൂളിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നടത്തിയ തെളിവെടുപ്പിനു പിന്നാലെയാണ് നടപടി. പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന നിത്യ കല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്ന എന്നിവരെയാണ് സ്ഥലം മാറ്റിയത്.

02:12 PM (IST) Oct 01

'വിജയ് ഭാവി മുഖ്യമന്ത്രി, ആർക്കും തടയാനാകില്ല'; മധുരയിൽ പോസ്റ്ററുകൾ; ഉദയനിധിക്ക് വിമർശനവും

നടൻ വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മയുടെ പേരിൽ മധുരയിൽ പോസ്റ്റർ. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് ആരാധക കൂട്ടായ്മ പോസ്റ്ററുകൾ പതിച്ചത്. നെഹ്‌റു സ്റ്റേഡിയതിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമർശം. 

10:39 AM (IST) Oct 01

'പാർട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖം': എംവി ഗോവിന്ദൻ

പാർട്ടി നേരിടുന്ന കടന്നാക്രമണങ്ങളെ നേരിടാൻ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ‌ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നിൽക്കുകയാണ്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടി മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ. 

09:55 AM (IST) Oct 01

'സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുന്നു; ക്ഷമയ്ക്ക് അതിരുണ്ടെന്ന് മനസ്സിലാക്കണം': എകെ ബാലൻ

സർക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണം നടക്കുകയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം.

09:55 AM (IST) Oct 01

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞു; പ്രതിഷേധിച്ച് ഇന്ത്യ, മാപ്പ്

യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞ നടപടിയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. ആസൂത്രിതമായി തടഞ്ഞത് അപമാനകരമാണെന്നാണ് ഇന്ത്യൻ നിലപാട്. വിഷയത്തിൽ ബ്രിട്ടൺ സർക്കാരിനെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇതോടെ സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമ്മീഷണറോട് മാപ്പ് പറഞ്ഞു. 

08:19 AM (IST) Oct 01

ഗൂഗിൾ മാപ്പ് നോക്കി യാത്ര, കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു.

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

08:19 AM (IST) Oct 01

ഗൂഗിൾ മാപ്പ് നോക്കി യാത്ര, കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു.

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

08:18 AM (IST) Oct 01

പ്രതി തൂങ്ങി മരിച്ച നിലയിൽ

അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. കോട്ടയം വാകത്താനത്താണ് സംഭവം. 2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു.

08:17 AM (IST) Oct 01

സ്കൂളിൻറെ മതിൽ ഇടിഞ്ഞു വീണു

കനത്ത മഴയിൽ മുവാറ്റുപുഴയില്‍ സ്കൂളിൻറെ മതിൽ ഇടിഞ്ഞു വീണു. മുവാറ്റുപുഴ ടൗൺ യുപി സ്കൂളിൻ്റ മതിലാണ് ഇടിഞ്ഞുവീണത്. ഒരാള്‍ക്ക് പരുക്കേറ്റു. മതിലിനു സമീപം ഫുട്പാത്തിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന സുബ്രഹ്മണ്യനാണ് പരുക്കേറ്റത്.

08:03 AM (IST) Oct 01

പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം

തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

08:02 AM (IST) Oct 01

യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

08:01 AM (IST) Oct 01

കോടിയേരിയുടെ ഓർമ്മകൾക്ക് ഒരാണ്ട്; അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. വൈകീട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

08:00 AM (IST) Oct 01

തുലാവർഷം 2023 സാധാരണയിൽ കൂടുതൽ മഴ

ഇത്തവണ തുലാവർഷം 2023 ( ഒക്ടോബർ - ഡിസംബർ ) സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒക്ടോബർ മാസത്തിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത.

08:00 AM (IST) Oct 01

അറബിക്കടലിൽ തീവ്ര ന്യൂനമർദം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളിൽ യെല്ലോ അലർട്ട്. അറബിക്കടലിൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.