6:22 AM IST
ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നൽകാത്തതിനെതിരെ ഡോക്ടറുടെ കുടുംബം ഹൈക്കോടതിയിലേക്ക്
കൊൽക്കത്ത ആർജികെർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകാത്തതിനെതിരെ കൊല്ലപ്പെട്ട ഡോക്ടർ കുടുംബവും സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകും.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ പോകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.അതേസമയം വിചാരണ കോടതിവിധിയിൽ സംസ്ഥാന പൊലീസിനെതിരായ പരാമർശം പ്രതിപക്ഷം ആയുധമാക്കുകയാണ്.പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്നാണ് സംസ്ഥന സർക്കാരിൻറെ വാദം. എന്നാൽ വിധിപകർപ്പ് പുറത്തു വന്നതോടെ കോടതി പരാമർശങ്ങൾ സംസ്ഥാനസർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതാണ്തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു,. വിധിയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് പ്രതിഷേധം ഇനിയും ശക്തമായേക്കും