ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബിജെപി വിട്ടിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല. താൻ നാട്ടിലെ പ്രവർത്തകർക്കൊപ്പം സജീവമാണെന്നുംസന്ദീപ് വാര്യർ പറഞ്ഞു.
Malayalam News Highlights: ആരോഗ്യ സുരക്ഷാപദ്ധതി മെഡിസെപ്പ് പൊളിച്ചുപണിയും

വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. പദ്ധതി താളം തെറ്റിയതോടെയാണ് നടപടി.
പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ
കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്ന് സരിൻ
ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കൊടകരയും ദിവ്യയും ഒന്നുമല്ല പാലക്കാട്ടേ വിഷയമെന്ന് പറഞ്ഞ സരിൻ ജയിക്കുമെന്ന ആത്മവിശ്വാസം കൂടിവരുന്നുവെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സ്വതന്ത്രനായി മത്സരിക്കുന്നത് തനിക്ക് ലഭിക്കേണ്ട ചിഹ്നം തടയാനാണെന്നും സരിൻ ആരോപിച്ചു.
ഷൊർണൂർ ട്രെയിനപകടം ദൃക്സാക്ഷി
തൊഴിലാളികളെ ട്രാക്കിൽ കണ്ടതും ട്രെയിൻ നിർത്താതെ ഹോണടിച്ചിരുന്നതായി ഇന്നലയുണ്ടായ ഷൊർണൂർ ട്രെയിൻ അപകടത്തിന്റെ ദൃക്സാക്ഷി അൽഫാസ് ഏഷ്യാനെറ്റ് ന്യൂസിനോട്. എന്നാൽ തൊഴിലാളികൾ ട്രെയിനിന് മുന്നിൽ അന്തിച്ചു നിൽക്കുന്നതാണ് കണ്ടതെന്നും അവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്നും അൽഫാസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
വിജയിയുടെ അവകാശ വാദം പരിഹാസ്യമെന്നും നമിത
2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയിയുടെ വരവിൽ ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്നും നമിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് എഡിജിപി മനോജ് എബ്രഹാം
എഡിജിപി എംആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നല്‍കി. സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ ഉള്ളപ്പോഴാണ് എഡിജിപിക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കിയത്. ഡിജിപി അറിയാതെ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലനിൽക്കെയാണ്.