ദില്ലി: മലയാളി ആരോഗ്യപ്രവർത്തക ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലി റോക്ക്‌ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചൽ ജോസഫാണ് മരിച്ചത്. 46 വയസായിരുന്നു. തിരുവല്ല ഓതറ സ്വദേശിയാണ്. 

റോക്ക്‌ലാന്റ് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് വിഭാഗത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവിനും മകനുമൊപ്പം ദില്ലിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം.  ഇന്നലെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.