ദുബ്ലിന്‍: അയര്‍ലന്‍റില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് മരിച്ചത്. ഇവരുടെ കുടുംബം മരണവിവരം സ്ഥിരീകരിച്ചു. അതേ സമയം ന്യുയോർക്കിൽ കൊവിഡ് 19 ബാധിച്ച മലയാളി വിദ്യാർത്ഥിയും മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു. 

കൊവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു. മലപ്പുറം ചെമ്മാട് സ്വദേശി സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ് വാനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സഫ് വാൻ മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങളുമായി സഫ് വാനെ  പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നരത്തോടെ അസുഖം മൂര്‍ച്ഛിച്ചതായും രാത്രിയോടെമരണം സംഭവിച്ചുവെന്നുമാണ് ആശുപത്രി അധികൃതര്‍ മലപ്പുറത്തെ ബന്ധുക്കളെ അറിയിച്ചത്.